പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
കണ്ണിന്റെ ലെൻസിന് മൂടലുണ്ടാവുകയും അത് മൂലം കാഴ്ച മങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം. പ്രായമേറിയവരിൽ സാധാരണമാണെങ്കിലും, പരിക്കുകൾ, മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ UV എക്സ്പോഷർ എന്നിവ മൂലവും അവ ഉണ്ടാകാം.
മൂടലുള്ളതോ മങ്ങിയതോ ആയ കാഴ്ച, പ്രകാശത്തോടു സെൻസിറ്റിവിറ്റി, മോശം രാത്രി കാഴ്ച, മങ്ങിയതോ മഞ്ഞിച്ചതോ ആയ നിറങ്ങൾ, ലൈറ്റുകൾക്ക് ചുറ്റും പ്രകാശ വലയങ്ങൾ, ഒരു കണ്ണിൽ ഇരട്ട കാഴ്ച എന്നിവ തിമിരത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ പ്രത്യേക അവസ്ഥയെ അടിസ്ഥാനമാക്കി, ശസ്ത്രക്രിയയ്ക്കിടെ ഏറ്റവും കൂടുതൽ ആശ്വാസം ഉറപ്പാക്കുന്നതിന് കണ്ണിലേക്കുള്ള ഡ്രോപ്പുകൾ അല്ലെങ്കിൽ ഇഞ്ചക്ഷൻ എന്നതിൽ ഏത് അനസ്‌തീഷ്യയാണ് ഉപയോഗിക്കേണ്ടതെന്ന് ഞങ്ങളുടെ നേത്രരോഗ വിദഗ്ദ്ധർ തീരുമാനിക്കുന്നതാണ്.
കാറ്ററാക്റ്റ് ശസ്ത്രക്രിയയുടെ ചെലവ് ശസ്ത്രക്രിയയുടെ തരം, തിരഞ്ഞെടുക്കുന്ന ഇന്റ്രാഓകുലാർ ലെൻസ് (IOL) കളുടെ ഗുണമേന്മ, നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ചെലവ് 10,000 രൂപ മുതൽ 2,00,000 രൂപയോളം വരെയാണ്.
പ്രധാനമായും ഇൻഷുറൻസ് പ്ലാനുകളിൽ കാറ്ററാക്ട് സർജറി ഉൾകൊള്ളുന്നു എങ്കിലും,ചില പ്രീമിയം ലെൻസുകൾക്ക് അധിക ചിലവുകൾ ഉണ്ടായേക്കാം.
മൊത്തം ചെലവിനെ കുറിച്ചുള്ള നല്ലൊരു അവലോകനം ലഭിക്കാൻ, ദയവായി എത്രയും വേഗത്തിൽ നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനായി ഫോണിലൂടെയോ ഇമെയിലിലൂടെയോ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു.
ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ, ഞങ്ങൾ പലിശരഹിത ഇഎംഐ സൗകര്യവും 100% കാഷ്‌ലെസ് സർജറിയും വാഗ്ദാനം ചെയ്യുന്നു.